ദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) രാജ്യത്തെ ദേശാടനപക്ഷികളിൽ മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി പൊതുജനപങ്കാളിത്തക്യാമ്പയിൻ ഊർജ്ജിതമാക്കി
മൈന പക്ഷികളുടെ ഒത്തുചേരലുകളോ കൂടുകൂട്ടുന്ന സ്ഥലങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.മൈന പക്ഷികൾക്ക് ഭക്ഷണ ങ്ങൾ നൽകരുതെന്നുംമന്ത്രാലയം നിർദ്ദേശിച്ചു.വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം, തുറസ്സായ സ്ഥലങ്ങളിൽ അവശേഷിക്കുന്ന ഭക്ഷണം നീക്കം ചെയ്യണം. ഭക്ഷണ മാലിന്യങ്ങളിൽ മൈനകൾ ആകർഷിക്കപ്പെടുന്നത് തടയാൻ മാലിന്യക്കൂമ്പാരങ്ങൾ മൂടിവയ്ക്കണം.
ചുവരുകളിലും മേൽക്കൂരകളിലും ദ്വാരങ്ങൾ അടച്ചുകൊണ്ട് സാധ്യതയുള്ള കൂടുകെട്ടൽ സ്ഥലങ്ങൾ കുറയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്യുന്നു. ......
ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വക്ര സോണിനെ പരാജയപ്പെടുത്തിയാണ് തുമാമ ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നിലനിർത്തിയത്.
ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ മികച്ച ബാറ്റ്സ്മാനായി തൻവീർ (തുമാമ)നെയും മികച്ച ബൗളർ ആയി മുഹമ്മദ് ഷാദ് (വക്ര) നെയും തെരഞ്ഞെടുത്തു. ......
ദോഹ. ഖത്തറിലെ പ്രശസ്ത ഗായിക ബിന്ദു ചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഖത്തറിലെ വേദികളില്‍ നിറസാന്നിധ്യമായ ക്ലാസിക്ക് ഖത്തറിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് സീസണ് ഒന്ന് ദോഹ മോഡേണ്‍ ആര്‍ട്ട് സെന്റര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് സംഗീതാസ്വാദനത്തിന്റെ അവിസ്മരണീയമായ രാവ് സമ്മാനിച്ചു. ബിന്ദുചന്ദ്രന്‍ , നൗഷാദ് ഇടപ്പള്ളി, ജാഫര്‍ ജബ്ബാര്‍, യൂനുസ് അലിയാര് , സന്തോഷ് , ശരീഫ് വയലത്തൂര്‍ , സുരേഷ് കുമാര്‍ , സുരേഷ് കുന്നംകുളം, രജീസ് സുഭാഷ് കമ്മാടന് എന്നിവരവതരിപ്പിച്ച തെരഞ്ഞെടുത്ത പാട്ടുകള്‍ ഓരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു. ......

ദോഹ: ഗായകരും, കലാ സ്നേഹികളും, ആരോഗ്യ,വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും,ഗാന രചയിതാക്കളും,സംഗീതം-ആൽബം,മാപ്പിളപ്പാട്ട് നിരൂപകരും തുടങ്ങി വിവിധ കലാ മേഖലയിൽ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യത്തിൽ നുഐജ ഇൻസ്പെയർ ഹാളിൽ IMAC Qatar ന്റെ ലോഗോ പ്രകാശനം IBPC വൈസ് പ്രസിഡണ്ടും IMAC ഖത്തർ അഡ്വായ്സറി ബോർഡ് ചെയർമാനുമായ അബ്ദുൽ സത്താർ, ബോർഡ് മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടി, DoM ഖത്തർ പ്രസിഡണ്ട് ഉസ്മാൻ കല്ലൻ, IMAC ഖത്തർ ചെയർമാൻ സിദ്ദിഖ് ചെറുവല്ലൂർ എന്നിവർ സംയുക്തമായി നിർവഹിച്ചു . ചടങ്ങിൽ INCAS സെൻട്രൽ കമ്മിറ്റി സെക്രട്ടറി K ഷാഹുൽ ഹമീദ്, മലയാളി സമാജം വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ, പ്രശസ്ത ഗായകൻ മുഹമ്മദ് ത്വയ്യിബ്, ഇൻകാസ് യൂത്ത് പ്രസിഡണ്ട് ദീപക് CG, പൊതു പ്രവർത്തകൻ സലീം എടശ്ശേരി, അഹ്മദ് മഗ്രാബി പെർഫ്യൂം സെയിൽസ് മാനേജർ സൈഫ് ഹാഷ്മി, ഷോ ഡയറക്ടർ സമീർ തൃശ്ശൂർ തുടങ്ങിയവർ സന്നിഹിതരായി. IMAC Qatar ന്റെ ആശയം വളരെ മനോഹരമായ ലോഗോയാക്കിയ നന്ദന ബിജുകുമാറിനെ വേദിയിൽ ആദരിച്ചു.
മൂന്നാം ക്ലാസ്സ് മുതൽ സ്കൂളിലും ഖത്തറിലെ വിവിധ സ്റ്റേജുകളിലും ഗാനരംഗത്ത് സജീവമായ നന്ദിത ജയദേവൻ തുടർ പഠനത്തിന് നാട്ടിലേക്ക് പോകുന്നതിന്റെ യാത്രയപ്പും വേദിയിൽ നടന്നു. തുടർന്ന് സമീർ തൃശ്ശൂരിന്റെ നേതൃത്വത്തിൽ അജ്മൽ, മേഘ ജിഷ്ണു, സവാദ്, ഹിബ ഷംന, ഹന ത്വയ്യിബ്, റസ്ലെഫ് തുടങ്ങി ഗായകർക്കൊപ്പം IMAC ഖത്തറിന്റെ ഗായകരായ ഹനീസ് ഗുരുവായൂർ, റഫീഖ് കുട്ടമംഗലം,നിയാസ് കാളികാവ്,വിസ്മയ ബിജുകുമാർ,നന്ദിത ജയദേവൻ,റിയാസ് വാഴക്കാട്, റഫീഖ് വാടാനപ്പള്ളി തുടങ്ങിയവർ പങ്കെടുത്ത ഗാനമേളയും, അമൃത മിഥുൻ, അശ്വതി കൃഷ്ണകുമാർ, വിദ്യാർഥികളായ ദക്ഷിണ കിരൺ, ഫാത്തിമ സിഹ്നി എന്നിവരുടെ ഡാൻസും പരിപാടികൾക്ക് മികവേകി. അഞ്ച് മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയുടെ ആംങ്കറിങ് മഞ്ചു അറക്കൽ നിർവഹിച്ചു.
കലാ രംഗത്ത് താല്പര്യം ഉള്ള ഇന്ത്യൻ വിദ്യാർത്ഥികളെയും, പുതിയ കലാകാരന്മാർക്കും, എഴുത്തുകാർക്കും, നിരൂപകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക അതോടൊപ്പം അവധിയോ, വിശ്രമമോ ഇല്ലാതെ ജോലിയിലേർപ്പെടുന്ന വീട്ടു ജോലിക്കാർക്കും, ഗ്രോസറി, റെസ്റ്റോറന്റ്, നിർമ്മാണ മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്കും മുൻഗണന നൽകി പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തുക, നോർക്ക,ക്ഷേമനിധി ഇൻഷുറൻസ് തുടങ്ങി Gvt സ്കീമുകൾ തൊഴിലിടങ്ങളിൽ പരിചപ്പെടുത്തുകയും ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ രജിസ്ട്രേഷൻ ചെയ്തുകൊടുക്കുകയും ചെയ്യുക എന്നതും IMAC Qatar രൂപീകരണത്തിന്റെ ലക്ഷ്യമാണെന്ന് ചെയർമാൻ സിദ്ദിഖ് ചെറുവല്ലൂർ പറഞ്ഞു. ......
ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസൽ ഹംസക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) യാത്രയയപ്പ് നൽകി. സി.ഐ.സി ആക്ടിങ് പ്രസിഡണ്ട് അബ്ദുറഹീം പി.പി ഉപഹാരം സമർപ്പിച്ചു.
ആക്ടിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ, കേന്ദ്ര സമിതി അംഗങ്ങളായ സുധീർ ടി.കെ, ബഷീർ അഹമ്മദ്, നൗഫൽ പാലേരി എന്നിവർ സംസാരിച്ചു. ......